സ്വതന്ത്ര ഇന്ത്യയിലെ ഗവർണ്ണർ ജനറലായിരുന്ന ഏക ഇന്ത്യക്കാരൻ ആരാണ്?
സി .രാജഗോപാലാചാരി ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണ്ണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.
No comments: