പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്‌സഭാ സ്‌പീക്കറാണ്. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 110 -ലാണ് മണി ബില്ലിനെ (ധനകാര്യ ബിൽ) കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. മണി ബിൽ ആദ്യം അവതരിപ്പിക്കുന്നത് ലോക്‌സഭയിലാണ്. ഒരു മണിബില്ല് ലോക്‌സഭ പാസ്സാക്കിയതിനു ശേഷം രാജ്യസഭയിലേക്ക് അയച്ചാൽ രാജ്യസഭ 14 ദിവസത്തിനകം ആ ബില് തിരിച്ചയയ്ക്കണം. അല്ലാത്തപക്ഷം രാജ്യസഭയുടെ അനുമതി ഇല്ലാതെ തന്നെ പ്രസ്തുത ബില്ല് പാസ്സായതായി കണക്കാക്കും.
No comments: