ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?
ഗവർണറായി നിയമിക്കപെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 35 വയസ്സാണ്. ഗവർണറായി നിയമിക്കപ്പെടാൻ ഇന്ത്യൻ പൗരനായിരിക്കണം, സംസ്ഥാന നിയമസഭകളിലോ ഇന്ത്യൻ പാർലമെന്റിലോ അംഗമായിരിക്കരുത്. സംസ്ഥാനങ്ങളുടെ കാര്യനിർവഹണ വിഭാഗത്തിന്ടെ തലവനാണ് ഗവർണ്ണർ. അഞ്ചു വർഷമാണ് ഗവർണറുടെ കാലാവധി. ഭരണഘടനയിൽ ഭാഗം VI ൽ അനുച്ഛേദം 153 ലാണ് സംസ്ഥാനങ്ങളിൽ ഗവർണറുടെ നിയമനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്.
What is the minimum age for appointment as Governor of Indian States?
Reviewed by Santhosh Nair
on
September 22, 2021
Rating: 5