ജൈവ വൈവിധ്യത്തിന്ടെ കലവറയായ പശ്ചിമഘട്ട മലനിരകൾ. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരായി ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിൽ താപ്തി നദീമുഖത്ത് നിന്നാരംഭിച്ച് അറബിക്കടലിന് സമാന്തരമായി കന്യാകുമാരി മുനമ്പുവരെ കിടക്കുന്ന പർവ്വതനിരയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള ഭാഗം ആനമലയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. അപൂർവയിനം സസ്യ ജന്തു ജാലകങ്ങളുടെ കേന്ദ്രമായ ഈ മലനിരകൾ 2012-ൽ യുണെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു.
No comments: