സ്വതന്ത്ര ഭാരതത്തിലെ ആദ്യ കോൺഗ്രസ് അധ്യക്ഷൻ പട്ടാഭി സീതാരാമയ്യയായിരുന്നു. 1948 -ലെ ജയ്‌പൂർ സമ്മേളനത്തിലാണ് ഇദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് ആയത്. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് പട്ടാഭി സീതാരാമയ്യയാണ്. "The History of Indian National Congress" എന്നത് ഇദ്ദേഹം രചിച്ച കൃതിയാണ്. പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തിയാണ് 1939-ലെ ത്രിപുരി സമ്മേളനത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആയത്.
No comments: