മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
അമേരിക്കയിലെ ബോസ്റ്റണിൽ 1706 ജനുവരി 17-ന് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ജനിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ.1752-ൽ മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് ഫ്രാങ്ക്ലിൻ തെളിയിച്ചു . ശക്തമായ മിന്നൽ ഉള്ള സമയത്ത് പട്ടം പറപ്പിച്ചാണ് ഈ പരീക്ഷണം നടത്തിയത്. മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടിത്തങൾ, അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു.
No comments: