ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോ(All India Radio), അഥവാ ആകാശവാണി.വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. പ്രസാർ ഭാരതി എന്ന സ്ഥാപനത്തിന്റെ കീഴിലാണ് അഖിലേന്ത്യാ റേഡിയോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. ഇന്ത്യൻ പാർലമെന്റിനടുത്തുള്ള ആകാശവാണി ഭവനാണു ആകാശവാണിയുടെ മുഖ്യകാര്യാലയം.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927 -ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. 1957 -ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്.
Who gave the name All India Radio to Indian radio broadcasting?
Reviewed by Santhosh Nair
on
June 08, 2021
Rating: 5