കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്.കേരളത്തിലെ ആദ്യ നൂതന ഡിജിറ്റൽ ഗ്രാമപഞ്ചായത്താണ് മയ്യനാട്. ഡിജിറ്റൽ ഗ്രാമപ്പഞ്ചായത്താകുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സർവവിവരങ്ങളും ലഭ്യമാകത്തക്കവിധത്തിൽ വെബ് അധിഷ്ഠിത സൗകര്യം ലഭ്യമാക്കും.വികസനത്തിനു സഹായമാകുന്നതിനു പുറമേ നികുതിശേഖരണം, വാർഡ് അതിർത്തികൾ, തോടുകൾ, കൃഷിയിടങ്ങൾ, ഭൂവിനിയോഗം തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും.നികുതി വലയത്തിൽ വരാത്തവരെ കണ്ടെത്താനും ഇതോടനുബന്ധിച്ച് നടപ്പാക്കുന്ന ഇന്റലിജൻസ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം സഹായിക്കും.
No comments: