Quito is the capital of which country?

Quito is the capital of which country?
178.
ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ക്വിറ്റോ?



ഭൂമധ്യ രേഖ അഥവാ ഇക്വേറ്റർ കടന്നു പോകുന്ന രാജ്യമാണ് ഇക്വഡോർ. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൻടെ തലസ്ഥാനമാണ് ക്വിറ്റോ. 0 ഡിഗ്രി അക്ഷാംശ രേഖയായ ഭൂമധ്യരേഖ തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ പത്ത് രാജ്യങ്ങളിലൂടെ കടന്ന് പോകുന്നു. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ്.വടക്കു വശത്ത് കൊളംബിയ, കിഴക്കും തെക്കും പെറുവും, പടിഞ്ഞാറ് പസിഫിക് സമുദ്രവുമാണ് ഈ രാജ്യത്തിന്റെ അതിരുകൾ.ഇക്വഡോറിൻടെ രാഷ്ട്രഭാഷ സ്പാനിഷും കറൻസി ഡോളറുമാണ്.
Quito is the capital of which country? Quito is the capital of which country? Reviewed by Santhosh Nair on June 25, 2021 Rating: 5
Powered by Blogger.