Advertisement

According to which constitutional amendment was the age limit for voting in India reduced from 21 to 18?

180.
ഇന്ത്യയിൽ വോട്ടു ചെയ്യാനുള്ള പ്രായപരിധി 21 -ൽ നിന്ന് 18 ആക്കി കുറച്ചത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്?



1988-ലെ 61-ആം ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള പ്രായപരിധി 21-ൽ നിന്ന് 18 ആക്കി കുറച്ചത്. ഈ ഭേദഗതി നിയമമായത് 1989-ലാണ്. അനുച്ഛേദം 326-ൽ ഭേദഗതി വരുത്തിയാണ് വോട്ട് ചെയ്യാനുള്ള പ്രായ പരിധി കുറച്ചത്. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പാണ് അനുച്ഛേദം 326 . ഭരണഘടനാ ഭേദഗതി എന്ന ആശയത്തിന് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ഭരണഘടനയെയാണ്.