കേരളത്തിൽ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽ വന്ന വർഷം ?
1960 ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു ഇത്. പട്ടത്തിന്റെ പാർട്ടിയായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്ലിം ലീഗും കൂടിയതായിരുന്നു ഈ സഖ്യം. സീറ്റുകൾ കൂടുതൽ കോൺഗ്രസിനായിരുന്നെങ്കിലും മുൻ തീരുമാനമനുസരിച്ച് പട്ടത്തെമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ആർ.ശങ്കറിനെ ഉപമുഖ്യമന്ത്രിയുമാക്കുകയിരുന്നു.
No comments: